മുണ്ടക്കൈ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. ഏഴാം ദിവസമായ ഇന്ന് ബെയ്ലി പാലത്തിന് സമീപം വ്യാപക തിരച്ചില്‍ നടത്തും. രണ്ട് സിഗ്നലുകള്‍ കേന്ദ്രീകരിച്ചാകും തിരച്ചില്‍. ഡോഗ് സ്ക്വാഡിനെയും സ്ഥലത്ത് എത്തിക്കും. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 387 ആയി. തിരിച്ചറിയാനാകാത്ത എട്ട് മൃതദേഹങ്ങള്‍ ഇന്നലെ സംസ്കരിച്ചു.
അതേ സമയം, റഡാറുകള്‍ ഉള്‍പ്പടെ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരിക്കും തിരച്ചില്‍ നടത്തുക. ചാലിയാറിലും ഇന്ന് വ്യാപക തിരച്ചില്‍ നടത്തും. ഇന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ സംസ്കരിക്കും. ഇനിയും കണ്ടെത്താനുള്ളത് 180 പേരെയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് പതിനായിരത്തിലധികം ആളുകളും.