Newsperseconds.com

മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ദൗത്യത്തില്‍ സജ്ജീവമായി മായയും മര്‍ഫിയും എയ്ഞ്ചലും; ഒപ്പം തമിഴ്‌നാട് പൊലീസിന്റെ കഡാവര്‍ നായകളും

Capture

വയനാട്ടിലെ ദുരന്തമുഖത്ത് മണ്ണിനടിയിലമര്‍ന്ന മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി രക്ഷാപ്രവര്‍ത്തകരെ സഹായിക്കുന്നത് കേരള പൊലീസിന്റെയും ഇന്ത്യന്‍ സൈന്യത്തിന്റെയും കര്‍ണാടക, തമിഴ്‌നാട് പൊലീസ് സേനയുടെയും പ്രത്യേക പരിശീലനം ലഭിച്ച നായകള്‍. ഈ ദൗത്യത്തില്‍ പങ്കെടുക്കുന്ന കേരളാ പൊലീസിന്റെ മായ, മര്‍ഫി, ഏയ്ഞ്ചല്‍ എന്നീ പോലീസ് നായകള്‍ നിരവധി മൃതശരീരങ്ങളാണ് ഇതിനകം കണ്ടെത്തിയത്. ഇതോടൊപ്പം ഇന്ത്യന്‍ സൈന്യത്തിന്റെ ജാക്കി, ഡിക്‌സി, സാറ എന്നീ കഡാവര്‍ നായകളും മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ദൗത്യത്തില്‍ വിശിഷ്ടമായ സേവനമാണ് നടത്തുന്നത്.

തെരച്ചില്‍ ദൗത്യം ശക്തിപ്പെടുത്താനായി കര്‍ണാടക, തമിഴ്‌നാട് പൊലീസ് സേനകളുടെ കഡാവര്‍ നായകളും ദുരന്തമുഖത്ത് സജീവമായുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും ചളിയില്‍ പൂണ്ടുപോയ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും മണത്തറിഞ്ഞു കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കും. അതിശക്തമായ ഉരുള്‍പൊട്ടലില്‍ ഇല്ലാതായ ഒരു ഗ്രാമത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്താന്‍ മനുഷ്യരോടൊപ്പം പരിശ്രമിക്കുന്ന ഈ ഡോഗ് സ്‌ക്വാഡ് മനം നിറക്കുന്ന കാഴ്ചയാണ്.

Share this Article

Leave a Comment