Newsperseconds.com

ദുരന്തഭൂമി സന്ദര്‍ശിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Capture

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രധാന മന്ത്രിയെ നേരില്‍ കണ്ടിരുന്നു. ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രിയുമായി സംവദിച്ചിരുന്നു. പരമാവധി സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഇന്നലെ യുപിയില്‍ താന്‍ പങ്കെടുത്ത പരിപാടിയില്‍ പിരിഞ്ഞുകിട്ടിയത് 5.10ലക്ഷം രൂപയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രധാനമന്ത്രി ഉടന്‍ വയനാട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഗവര്‍ണര്‍മാരുടെ യോഗത്തിലുള്‍പ്പെടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വയനാട് ദുരന്തത്തെ കുറിച്ച് സംസാരിച്ചിരുന്നു. സമ്മേളത്തില്‍ പങ്കെടുത്ത എല്ലാവരും വയനാടിനെ സഹായിക്കുന്നതിന് വേണ്ടി എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രത്തില്‍ നിന്ന് എല്ലാ സഹായങ്ങളും വയനാടിന് ഉണ്ടാകുമെന്നും സമ്മേളനത്തിന് ശേഷം ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

Share this Article

Leave a Comment