തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്നുപേര്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മൂന്നുപേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞമാസം 23-ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യങ്ങളില്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കണം. കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തില്‍ കുളിക്കരുതെന്നും നിര്‍ദേശമുണ്ട്.