തൃശൂര്‍: മലങ്കര ആശുപത്രിയില്‍ ചികിത്സക്കെത്തിയ മൂന്നര വയസ്സുകാരന്‍ മരിച്ചു. റൂട്ട് കനാല്‍ സര്‍ജറിക്കെത്തിയ ആരോണ്‍ എന്ന കുട്ടിയാണ് മരിച്ചത്. കെവിന്‍ – ഫെല്‍ജ ദമ്പതികളുടെ മകന്‍ ആരോണ്‍ തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയാണ.് ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ആശുപത്രിയില്‍ റൂട്ട് കനാലിന് വേമ്ടി അഡ്മിറ്റ് ചെയ്തത്.
ഇന്ന് രാവിലെ 6 മണിയോടെ കുട്ടിയെ സര്‍ജറിക്കായി കൊണ്ടുപോയി. തുടര്‍ന്ന് പതിനൊന്നരയോടെ ബന്ധുക്കള്‍ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ അതിന് തയാറായില്ല. പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ചികിത്സാ പിഴവാണെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതരുടെ മറുപടി.