Newsperseconds.com

‘ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കും; മാതൃകാ സ്‌കൂള്‍ ആക്കും’; വി ശിവന്‍കുട്ടി

Untitled 1

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിന്റെ ടൗണ്‍ഷിപ് പദ്ധതിയിലൂടെയാകും സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കുക. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന സാങ്കേതിക വിദ്യയിലൂടെയാകും സ്‌കൂള്‍ നിര്‍മിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാര്‍മല സ്‌കൂളിനെ മാതൃകാ സ്‌കൂള്‍ ആക്കി പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ശേഷിയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. സ്‌കൂള്‍ നിര്‍മ്മാണത്തിനായി വിവിധ വ്യക്തികളെ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ടെങ്കില്‍ അവരെയും ഉള്‍ക്കൊള്ളും. മുണ്ടക്കൈ സ്‌കൂളുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം മുന്‍നിര്‍ത്തി വരുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Share this Article

Leave a Comment