Newsperseconds.com

കര്‍ണ്ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബാഗങ്ങളെ സന്ദര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍

Asd

കോഴിക്കോട്: കര്‍ണാടക ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കോഴിക്കോട്ടെ കണ്ണാടിക്കലിലെ വീട്ടിലെത്തി കുടുംബാഗങ്ങളെ സന്ദര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍. ബന്ധുക്കളുമായി സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. കുടുംബാംഗങ്ങളോട് സംസാരിച്ച മന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. അര്‍ജുന്റെ കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. അര്‍ജുന്റെ അച്ഛന്‍ പ്രേമന്‍, അമ്മ ഷീല, ഭാര്യ കൃഷ്ണപ്രിയ എന്നിവരുമായി മന്ത്രി സംസാരിച്ചു.

അതേ സമയം, കോഴിക്കോട് സ്വദേശി അര്‍ജുനടക്കം ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ കാണാതായ 3 പേര്‍ക്കും വേണ്ടി തിരച്ചില്‍ തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കനത്ത മഴയും പുഴയിലെ ശക്തമായ ഒഴുക്കും കാരണം തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയതാണെന്നും നടപടി തുടരുമെന്നും സര്‍ക്കാര്‍ കോടതിക്ക് ഉറപ്പുനല്‍കി.

Share this Article

Leave a Comment