Newsperseconds.com

വാഷ്ബേസിനില്‍ മൂത്രമൊഴിച്ചത് തടഞ്ഞു; കോഴിക്കോട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം; യുവാക്കള്‍ അറസ്റ്റില്‍

Hotel

കോഴിക്കോട്: ഹോട്ടലിലെ വാഷ്ബേസിനില്‍ മൂത്രമൊഴിച്ചത് തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. കാക്കൂര്‍ കുമാരസാമി ഹോട്ടലിലാണ് സംഭവം. പുതിയാപ്പ സ്വദേശി ശരത്ത്(25), കടലൂര്‍ സ്വദേശി രവി എന്നിവരെ കാക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു യുവാക്കള്‍. കൈ കഴുകാനായി വാഷ്ബേസിന് അടുത്ത് എത്തിയപ്പോള്‍ പ്രതികളിലൊരാളായ രവി വാഷ് ബേസിനിലേക്ക് മൂത്രമൊഴിച്ചു. ഇതുകണ്ട് തടയാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരെ പ്രതികള്‍ മര്‍ദിക്കുകയായിരുന്നു. ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരായ സഫ്റിന്‍ മിന്‍ഹാജ്, ഷെര്‍ബല സലീം എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Share this Article

Leave a Comment