Newsperseconds.com

തൊടുപുഴ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു

Capture

ഇടുക്കി: തൊടുപുഴ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. കാട്ടുമൃഗങ്ങളെ തടയാന്‍ സ്ഥാപിച്ച വേലിയില്‍ നിന്നാണ് ഷോക്കേറ്റത്. തണ്ണിപ്പാറ സ്വദേശി ഓവേലില്‍ വര്‍ഗീസ് ജോസഫാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് വര്‍ഗീസിന് ഷോക്കേറ്റത്. സ്വന്തം കൃഷിയിടത്തില്‍ വന്യമൃഗങ്ങളുടെ ശല്യമുള്ളതിനാലാണ് വൈദ്യുതി ലൈന്‍ സ്ഥാപിച്ചത്. എന്നാല്‍ അതില്‍ നിന്നും ഇയാള്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. കമ്പംമുട്ട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ചെയ്തു.

Share this Article

Leave a Comment