വിനേഷ് ഫോഗട്ടിനെ ഒളിമ്പിക്‌സില്‍ നിന്ന് അയോഗ്യയാക്കിയതിനെ തുര്‍ന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്നും രാജ്യത്തിന്റെ മകള്‍ക്ക് നീതി ലഭ്യമാക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വനിതകളുടെ 50 കിലോഗ്രാം ഫൈനലിന് മുന്നോടിയായി അമിതഭാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫോഗട്ട് ഒളിമ്പിക്‌സില്‍ നിന്ന് അയോഗ്യയാവുകയായിരുന്നു. രാജ്യത്തിന് അഭിമാനമാണ് വിനേഷ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. വിനേഷ് കൂടുതല്‍ ശക്തയായി മുന്നോട്ടു പോകും എന്ന് ഉറപ്പുണ്ട്. വിനേഷ് ഫോഗട്ടിനെ സാങ്കേതിക കാരണങ്ങളാല്‍ അയോഗ്യയാക്കിയത് ദൗര്‍ഭാഗ്യകരമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
വിനേഷ് തോറ്റുകൊടുക്കുന്ന ആളല്ല, അവള്‍ കൂടുതല്‍ ശക്തമായി രംഗത്ത് തിരിച്ചെത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. നിങ്ങള്‍ എന്നും രാജ്യത്തിന് അഭിമാനമാണ് വിനേഷ്. ഇന്നും നിങ്ങളുടെ ശക്തിയായി രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു,’ രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മത്സരത്തിന് 14 മണിക്കൂര്‍ മുന്‍പാണ് ഭാര പരിശോധന നടത്തുക. സെമി ഫൈനല്‍ മത്സരത്തിന് പിന്നാലെ താരത്തിന് ശരീര ഭാരം കൂടുതലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഭാരം കുറയ്ക്കാനുള്ള തീവ്ര നടപടികളിലേക്ക് വിനേഷ് ഫോഗട്ട് നീങ്ങിയത്. പതിവ് ഭക്ഷണം പോലും താരം ഉപേക്ഷിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ രാവിലെ നടത്തിയ പരിശോധനയില്‍ താരത്തിന്റെ ഭാരം 100 ?ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി.