Newsperseconds.com

ഉണിച്ചിറയില്‍ സര്‍വീസ് ലിഫ്റ്റിന്റെ റോപ്പ് പൊട്ടി ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

Lift

കൊച്ചി: എറണാകുളം ഉണിച്ചിറയില്‍ സര്‍വീസ് ലിഫ്റ്റിന്റെ റോപ്പ് പൊട്ടി ചുമട്ടുതൊഴിലാളി മരിച്ചു. സിഐടിയു പ്രവര്‍ത്തകന്‍ നസീര്‍ ആണ് മരിച്ചത്. 42 വയസായിരുന്നു. ഉണിച്ചിറ ജിയോജിത് ബില്‍ഡിങ്ങിലെ ലിഫ്റ്റാണ് അപകടത്തില്‍പ്പെട്ടത്. ലിഫിറ്റിന്റെ റോപ്പ് പൊട്ടിയാണ് അപകടമുണ്ടായത്.

കെട്ടിടത്തിലെ മൂന്നാം നിലയിലേക്കു സാധനങ്ങള്‍ സര്‍വീസ് ലിഫ്റ്റ് വഴി കയറ്റുന്നതിനിടെയാണ് അപകടം നടന്നത്. ലിഫ്റ്റിന് അടിയില്‍ നില്‍ക്കുകയായിരുന്നു നസീര്‍. ഇതിനിടെ വയര്‍ പൊട്ടുകയും ലിഫ്റ്റ് താഴേക്ക് പതിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നസീറിനെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Share this Article

Leave a Comment