Newsperseconds.com

‘കേരള മുസ്ലീം ജമാഅത്ത് മനപ്പൂര്‍വ്വം വേട്ടയാടുന്നു’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പരാതി പരിഹാര സെല്ലിന്റെ ചുമതലയില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റരുതെന്ന് ആര്‍പിഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്

Untitled 1

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പരാതി പരിഹാര സെല്‍ സൂപ്പര്‍വൈസിംഗ് ഓഫിസറായി നിയമിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമന് പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. ഇദ്ദേഹത്തിന്റ നിയമനത്തിനെതിരെ പൊതുസമൂഹത്തില്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. എന്നാല്‍ സത്യസന്ധതയോടും നീതിപ്പൂര്‍വ്വമായും ജോലി ചെയ്യുന്ന വ്യക്തിയാണ് ശ്രീറാം എന്ന് ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

ശ്രീറാമിനെ ധനവകുപ്പില്‍ നിന്ന് മാറ്റരുതെന്നും ദുരിതാശ്വാസ നിധിയുടെ സൂപ്പര്‍വൈസിംഗ് ഓഫിസര്‍ ആക്കി തുടരണം. പ്രതിപക്ഷ പാര്‍ട്ടികളും മുസ്ലിം സുമുദായ സംഘടനകളും ശ്രീറാമിന്റെ നിയമനത്തിനെ ഉന്നം വെച്ച് ഇറങ്ങിയിരിക്കുകയാണ്. ശ്രീരാമിനെതിരെയുള്ള നിലപാട് വര്‍ഗീയമാണ്. ആത്മാര്‍ത്ഥമായി മുഖം നോക്കാതെ സേവനം ചെയ്തു വന്നിരുന്ന ഓഫീസറായിരുന്നു അദ്ദേഹം. ശ്രീരാമിനെ മനപ്പൂര്‍വ്വം കരിവാരി തേക്കാനുള്ള അജണ്ടയാണിതെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമന് ദുരിതാശ്വാസ നിധി പ്രശ്ന പരിഹാര സെല്ലിന്റെ ചുമതല നല്‍കിയത് നിയമവാഴ്ചയോടുള്ള ധിക്കാരമെന്നായിരുന്നു കേരള മുസ്ലിം ജമാഅത്ത് പ്രസ്താവന. ഇതിനു മുമ്പും ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ കേരള മുസ്ലിം ജമാഅത്ത് പ്രതിഷേധം ശക്തമാക്കിയിരുന്നു. ജമാഅത്തെ ഇസ്ലാമി മനപ്പൂര്‍വ്വം വേട്ടയാടുകയാണ്. അദ്ദേഹത്തിന് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണം. തെറ്റ് വന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കണം. നിരന്തരമായി അയാളെ വേട്ടായടുന്നതില്‍ നിന്ന് ജമാഅത്തെ ഇസ്ലാമി പിന്മാറണം. വേട്ടയാടാനാണ് ഉദ്ദേശമെങ്കില്‍ അയാളെ സംരക്ഷിക്കുന്ന നടപടിയുമായി ശക്തമായി രംഗത്ത് വരുമെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

 

 

Share this Article

Leave a Comment