Newsperseconds.com

യുവനടിയെ അപമാനിച്ചുവെന്ന് പരാതി; യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ അറസ്റ്റില്‍

Suraj

യുവനടിയെ അപമാനിച്ചുവെന്ന പരാതിയില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ അറസ്റ്റില്‍. യുവ നടി റോഷ്‌ന ആന്‍ റോയ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പാലാരിവട്ടം പോലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സൂരജ് പ്രതികരിച്ചു. 2022ലും സമാനമായ കേസില്‍ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. വീട്ടിലെത്തി പൊലീസ് തിരച്ചില്‍ നടത്തിയതിനു പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങിയ ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ നടി റോഷ്‌ന സമാന അനുഭവം ആരോപിച്ച് യദുവിനെതിരെ രംഗത്ത് എത്തിയിരുന്നു.ഈ സംഭവത്തില്‍ നടിക്കെതിരെ സോഷ്യല്‍ മീഡിയ വഴി സൂരജ് പാലാക്കാരന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിലാണ് പാലാരിവട്ടം പോലീസിന്റെ നടപടി. പ്രതിക്കെതിരെ ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. കേസിനെ നിയമപരമായി നേരിടുമെന്ന് സൂരജ് പ്രതികരിച്ചു.

Share this Article

Leave a Comment