Newsperseconds.com

പ്രധാനമന്ത്രി നരേന്ദ്രമോദി മനസ്സറിഞ്ഞ് പ്രഖ്യാപനങ്ങള്‍ നടത്തണം; വലിയ പ്രതീക്ഷയില്‍ വയനാട്; മന്ത്രി എകെ ശശീന്ദ്രന്‍

Sasi

വയനാട് സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മനസ് അറിഞ്ഞ് പ്രഖ്യാപനങ്ങള്‍ നടത്തണമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ വലിയ പ്രതീക്ഷയാണെന്നും മന്ത്രി പറഞ്ഞു. കേരളാ സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പ് പദ്ധതിക്കു വലിയ സഹായം കേന്ദ്രം നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയോട് ഇന്ന് കേരളത്തിന്റെ ആവശ്യങ്ങള്‍ നേരിട്ട് ധരിപ്പിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. 2000 കൊടിയിലേറെ നഷ്ടം ഉണ്ടായി എന്നതാണ് പ്രാഥമിക വിലയിരുത്തല്‍. അതില്‍ കൂടുതല്‍ സാഹയം കിട്ടിയേ മതിയാകുവെന്ന് മന്ത്രി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നും പണം നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. L3, L4 എന്ന സാങ്കേതിക ചര്‍ച്ചയില്‍ ഒതുങ്ങരുതെന്ന് മന്ത്രി  കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment