ആലപ്പുഴ: ആലപ്പുഴ തകഴി കുന്നുമ്മയില്‍ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് സംശയിക്കുന്നത്.
സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.