Newsperseconds.com

‘സ്‌കൂള്‍- കോളേജ് കുട്ടികളെ ബസില്‍ കയാറ്റാതിരിക്കുകയോ, കുട്ടികളോട് അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല’; നൂറ് വട്ടം ഇംപോസിഷന്‍ എഴുതി ഡ്രൈവറും കണ്ടക്ടറും

Bus

പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ ബസ് ജീവനക്കാരെ കൊണ്ട് നൂറ് തവണ ഇംപോസിഷന്‍ എഴുതിപ്പിച്ച് ട്രാഫിക്ക് പൊലീസ്. പത്തനംതിട്ട- ചവറ റൂട്ടിലോടുന്ന സ്വാകാര്യ ബസിലെ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമാണ് ട്രാഫിക്ക് പോലീസിന്റെ വ്യത്യസ്ഥമായ പണി കിട്ടിയത്.

‘സ്‌കൂള്‍- കോളേജ് കുട്ടികളെ ബസില്‍ കയാറ്റാതിരിക്കുകയോ, കുട്ടികളോട് അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല’- എന്ന് ഇരുവരും 100 വട്ടം എഴുതി. രണ്ടര മണിക്കൂറെടുത്താണ് ഇവര്‍ ഇംപോസിഷന്‍ എഴുതി തീര്‍ത്തത്.

കഴിഞ്ഞ ദിവസം പാര്‍ഥസാരഥി ജങ്ഷനിലെ ബസ് സ്റ്റോപ്പിലാണ് സംഭവം. നിര്‍ത്തിയിട്ട ബസില്‍ കോളജ് വിദ്യാര്‍ഥികള്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അടുത്ത ബസില്‍ വരാന്‍ പറഞ്ഞ് കണ്ടക്ടറും ഡ്രൈവറും തടഞ്ഞു. എന്നാല്‍ വിദ്യാര്‍ഥികള്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും വിലക്കുകയും കയര്‍ത്ത് സംസാരിക്കുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

Share this Article

Leave a Comment