രാജ്ഭവന്‍ (ഗോവ ):വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള അവശ്യസാധനങ്ങളുമായി ഗോവയില്‍ നിന്നുള്ള ട്രക്ക് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള ഫ്‌ലാഗ് ഓഫ് ചെയ്തു. ഗോവയിലെ ഡൊണാള്‍ഡ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള സ്ട്രീറ്റ് പ്രോവിഡന്‍സ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അവശ്യ വസ്തുക്കള്‍ അടങ്ങിയ ട്രക്ക് ഗോവ രാജ്ഭവന്‍ കവാടത്തില്‍ നിന്ന് രാവിലെ 10 മണിക്കാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്.
രാജ് ഭവന്‍ സെക്രട്ടറി എം ആര്‍ എം റാവു ഐഎഎസ് ,സ്ട്രീറ്റ് പ്രോവിഡന്‍സ് ട്രസ്റ്റിന്റെ ട്രസ്റ്റി ജോണിത പിന്റോ , ട്രസ്റ്റിന്റെ വളണ്ടിയര്‍മാരായ ബോസ്‌കോ ജോര്‍ജ് റിട്ട. ഐപിഎസ്, ഫാദര്‍ ഫ്രെഡി റോഡ്രിഗസ്, മാരിയോ കൊര്‍ദ്ദേറോ, ജോര്‍ജ് ഫെര്‍ണാണ്ടസ് , രഘുനാഥ് പവാര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.