Newsperseconds.com

പ്രണയബന്ധത്തിന്റെ പേരില്‍ അച്ഛന്‍ മകളെ വിഷം കുടിപ്പിച്ച് കൊന്നു

Capture

കൊച്ചി: ആലുവ കരുമാലൂരില്‍ 14 കാരിയെ പിതാവ് വിഷം കുടിപ്പിച്ച് കൊന്നു. പ്രണയത്തിന്റെ പേരില്‍ ദേഷ്യപ്പെട്ട് പിതാവ് മകളെ ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷം വിഷം കുടിപ്പിക്കുകയായിരുന്നു. താന്‍ എതിര്‍ത്തിട്ടും മകള്‍ പ്രണയബന്ധം തുടര്‍ന്നുവെന്ന് ആരോപിച്ചാണ് ഇയാള്‍ മകളെ ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ചത്. പിതാവിന്റെ ക്രൂരമര്‍ദ്ദനത്തിന് പിന്നാലെ ഒരാഴ്ചയോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. പ്രതി കരുമാലൂര്‍ സ്വദേശി അബീസ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

Share this Article

Leave a Comment