തിരുവനന്തപുരം: ഏഴ് ദിവസം നീണ്ടു നിന്ന കേരളീയം പരിപാടിക്ക് ഇന്ന് കര്ട്ടന് ഇടുമ്പോള്‍ സമാപന വേദിയില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍ ശ്രദ്ധേയമായി. ഒ രാജഗോപാല്‍ കേരളീയം വേദിയില്‍ എത്തിയതിനെ പരാമര്‍ശിച്ച മുഖ്യമന്ത്രി അദ്ദേഹത്തെ ചടങ്ങിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അദ്ദേഹത്തിന് ഹസ്തദാനം നല്‍കുകയും ചെയ്തു.
കേരളീയം പരിപാടി അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട പരിപാടി ആയി മാറിയെന്നും കേരളീയം എല്ലാ കൊല്ലവും നടത്തുവെന്നും മുഖ്യമന്ത്രി വേദിയില്‍ പറഞ്ഞു. കൂടാതെ ജനപങ്കാളിത്തം അമ്പരപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.