ചിങ്ങമാസ പുലരിയില്‍ പ്രതീക്ഷയുടേയും സമ്പല്‍സമൃദ്ധിയുടേയും പുതുവത്സരാശംസകള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്.സി രാജീവ്ദാസ്. ദുരിതങ്ങളുടെ മാസമായ കര്‍ക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങത്തെ മലയാളികല്‍ സന്തോഷത്തോടെയാണ് വരവേല്‍ക്കുന്നത്.
മലയാളികള്‍ക്ക് ഇന്ന് പുതുവര്‍ഷാരംഭമാണ്. പഞ്ഞ കര്‍ക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിക്കും. ചിങ്ങ മാസത്തിലെ ആദ്യ ദിനം ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ നമ്മള് പൊന്നിന് ചിങ്ങത്തെ വരവേല്‍ക്കുകയാണ്. അതിജീവനത്തില്‍ നിന്നും കേരളം സമൃദ്ധിയുടെ നല്ല നാളുകളിലേക്ക് മിഴി തുറക്കുമ്പോള്‍ എല്ലാവര്ക്കും നന്മ നിറഞ്ഞ പുതുവര്‍ഷം നേരുന്നുവെന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു.

പ്രകൃതിക്ഷോഭവും ദുരന്തവും മറികടന്ന് മലയാളി പുതിയ വര്‍ഷത്തെ സന്തോഷത്തോടെയും സമാധാനത്തോടെയും വരവേല്‍ക്കുകയാണ്. മലയാളിക്ക് അതിജീവനത്തിന്റെ പുതുവര്‍ഷമാണിത്. കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഈ ചിങ്ങമാസ പുലരിയില്‍ സന്തോഷവും ഐശ്വര്യവും സമ്പത്തും ഉണ്ടാവട്ടെ. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതിരുകള്‍ പാടങ്ങള്‍ക്ക് ശോഭ പകരുന്ന കാലം. അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്ത്തുത്സവത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. പാടത്ത് വിളഞ്ഞ പൊന്കതിര് വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. കേരളത്തിന്റെ കാര്‍ഷിക സംസ്കാരം തിരികെ പിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്നും ആര്.സി രാജീവ്ദാസ് ഓര്‍മിപ്പിച്ചു. മനോഹരമായ ചിങ്ങ പുലരിയുടെ വിശുദ്ധിയില്‍ എല്ലാവര്ക്കും നല്ലൊരു സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടേയും പുതുവത്സരാശംസകള്‍ ആശംസിക്കുന്നുവെന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു.