Newsperseconds.com

ഹേമകമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല; ഹൈക്കോടതി തീരുമാനം കാത്ത് സര്‍ക്കാര്‍

Untitled 1

തിരുവനന്തപുരം: ഹേമകമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല. ഹേമ കമ്മീഷന് മൊഴി നല്‍കിയ ആള്‍ എന്ന നിലയില്‍ പകര്‍പ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച കോടതിയില്‍ കേസ് പരിഗണിച്ചതിന് ശേഷം തുടര്‍ തീരുമാനമെടുക്കുമെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ അറിയിപ്പ് ലഭിച്ചത്.

വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തര്‍ക്ക് ഇന്ന് രാവിലെ 11 മണിക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറുമെന്നാണ് നേരത്തെ സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്. അതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവര്‍ക്ക് പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് ഇന്ന് റിപ്പോര്‍ട്ട് പുറത്തുവിടേണ്ടെന്ന തീരുമാനത്തില്‍ സാംസ്‌കാരിക വകുപ്പ് എത്തിയത്.

Share this Article

Leave a Comment