Newsperseconds.com

ശബരിമല തീര്‍ത്ഥാടനത്തിനെത്തിയ യുവാവ് പമ്പയില്‍ ഒഴുക്കില്‍പ്പെട്ടു; അതിസാഹസികമായി അഗ്നിശമനസേന രക്ഷപ്പെടുത്തി

Untitled 1

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിനെത്തിയ യുവാവ് പമ്പയില്‍ ഒഴുക്കില്‍പ്പെട്ടു. പമ്പയാറ്റില്‍ ത്രിവേണി പാലത്തിനു സമീപം കുളിക്കുകയായിരുന്ന ബാംഗ്ലൂര്‍ സ്വദേശി ആനന്ദ് (36) ആണ് ഒഴുക്കില്‍പ്പെട്ടത്. അഗ്‌നിശമനസേന സമയോചിതമായി ഇടപെട്ടാണ് ആനന്ദിനെ രക്ഷപ്പെടുത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുളിക്കാന്‍ ശ്രമിക്കുന്നതിനിടെ, ഒഴുകിപ്പോയ യുവാവ് നദിയില്‍ അഗ്‌നിശമന സേന വലിച്ചു കെട്ടിയിരുന്ന കയറില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ പിടിവിട്ട് മുങ്ങിപ്പോകുകയായിരുന്നു. ശബരിമലയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് വന്ന അഗ്‌നിശമന സേന ഓഫീസര്‍മാരായ ബിജു , രതീഷ്, കണ്ണന്‍ എന്നിവര്‍ ഇത് കണ്ട ഉടന്‍ നീന്തിച്ചെന്ന് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.

Share this Article

Leave a Comment