തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ഇന്ന് സമാപിക്കുമ്പോള്‍ വിവാദങ്ങള്‍ തുടരുകയാണ്. കേരളീയം നടത്താന്‍ സര്‍ക്കാര്‍ ചെലവാക്കിയ കോടിക്കണക്കിന് രൂപയുടെ കണക്കും ആദിവാസി വിഭാഗങ്ങളെ പച്ചയായി അപമാനിച്ചുവെന്ന ആരോപണവും കെ സുരേന്ദ്രന്‍ ശക്തമായി പ്രകടമാക്കുകയാണ്. നമ്മുടെ നാടിന്റെ തന്നെ ഏറ്റവും വലിയ അഭിമാന സ്തംഭം ആയിട്ടുള്ള ആദിവാസി വിഭാഗങ്ങളെ പച്ചയായി അപമാനിക്കുന്ന നടപടിയാണ് കേരളീയത്തില്‍ കണ്ടതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
കേരളീയം പരിപാടി കേരളത്തെ അന്തര്‍ദേശീയ തലത്തില്‍ പരിചയപ്പെടുത്താന്‍ ഉള്ളതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇതുവരെ നമ്മള്‍ കണ്ടത് ഏതാനും ചലച്ചിത്ര താരങ്ങളെ മാത്രമാണ്. വിദ്യാഭ്യാസം, സാമൂഹികം, സാമ്പത്തികം, ഈ മേഖലകളിലെല്ലാം ലോകത്തിനു പരിചയപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ പ്രമുഖരായിട്ടുള്ള വ്യക്തികളെ പരിപാടിയില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.