തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ കേരളം ഒന്നാമത്. മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കി 99.5 ശതമാനമാനം നേട്ടമാണ് കേരളം കെെവരിച്ചത്.
രണ്ടാം സ്ഥാനത്ത് ഒഡിഷ(64.8%)യും മൂന്നാം സ്ഥാനത്ത് ബിഹാറുമാണ്(62.6%) കേരളത്തിന് തൊട്ടു പിന്നിലുള്ള സംസ്ഥാനങ്ങൾ. നാല് സംസ്ഥാനങ്ങളില്‍ മാത്രമാണ് 60 ശതമാനത്തിലധികം തൊഴിലുറപ്പ് പദ്ധതിയ്ക്ക് പുരോഗതിയുള്ളത്. തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി സംസ്ഥാനം. മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത്. 99.5 ശതമാനമാണ് കേരളം പൂര്‍ത്തിയാക്കിയത്.
പഞ്ചായത്തുകള്‍ നടപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതി ഗ്രാമസഭകളില്‍ ഓഡിറ്റ് ചെയ്യണമെന്നാണ് കേന്ദ്ര വ്യവസ്ഥ. ഈ അടിസ്ഥാനത്തില്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തുന്ന ഏക സംസ്ഥാനവും കേരളമാണ്. സംസ്ഥാനത്തെ ആകെയുള്ള 941 പഞ്ചായത്തുകളില്‍ കോഴിക്കോട് ജില്ലയിലെ നാലും ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്തിലുമാണ് ഇനി ഓഡിറ്റ് ബാക്കിയുള്ളത്. ഇത് ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും.