Newsperseconds.com

വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടും അതീവ ഗൗരവമുള്ളത്; സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

Untitled 1

പത്തനംതിട്ട: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അതീവ ഗൗരവമുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഏതൊരു സ്ത്രീയെ സംബന്ധിച്ചും വേദന ഉളവാക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. മൊഴികള്‍ തെളിയിക്കുന്നത് അവര്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നാണ്. സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുക എന്നുള്ളതാണ് സര്‍ക്കാരിന്റെ നയം. സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ സാധിക്കണം. അതിനുവേണ്ടിയുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നുള്ളതും സര്‍ക്കാര്‍ നയമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമസാധുത പരിശോധിച്ച് നടപടികള്‍ എടുക്കും. വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടും അതീവ ഗൗരവമുള്ളതാണ്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷാ സിനിമകളിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ നിലനില്‍ക്കുന്നു എന്നാണ് കേള്‍ക്കുന്നത്. ഒരു മാറ്റത്തിനാണ് മലയാളം തുടക്കമിടുന്നത്. ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനം ഒരുപാട് സഹായകരമായി. ലിംഗഭേദമന്യേ എല്ലാ താരങ്ങളുടെയും പിന്തുണ ഒരു മാറ്റത്തിനു വേണ്ടി ലഭിക്കുന്നുണ്ട്. വലിയ മാറ്റത്തിനുള്ള ഒരു അടിസ്ഥാനമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്നും മന്ത്രി പറഞ്ഞു.

Share this Article

Leave a Comment