Newsperseconds.com

മലപ്പുറത്ത് പോക്‌സോ കേസില്‍ ഉള്‍പ്പെട്ട സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്‌പെന്‍ഷന്‍

Untitled design (1)

മലപ്പുറത്ത് പോക്‌സോ കേസില്‍ ഉള്‍പ്പെട്ട സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്‌പെന്‍ഷന്‍. ജില്ലാ കമ്മിറ്റിയംഗം വേലായുധന്‍ വള്ളിക്കുന്നത്തിനെയാണ് സസ്പെന്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വേലായുധനെതിരെയുള്ള പോക്‌സോ കേസ് പാര്‍ട്ടിയില്‍ നാണക്കേടുണ്ടാക്കിയെന്ന അടിസ്ഥാനത്തിൽ സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ജൂലൈയിൽ കോഴിക്കോട് നല്ലളത്ത് വച്ച് ബസ് യാത്രക്കാരനായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വേലായുധന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ പരാതിയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പൊലീസ് കേസെടുക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. നിലവില്‍ കേസ് നല്ലളം പൊലീസിന് കൈമാറിയിട്ടുണ്ട്.

Share this Article

Leave a Comment