Newsperseconds.com

മുംബൈ-തിരുവനന്തപുരം എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

Untitled 1

തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനം ഐസൊലേഷന്‍ ബേയിലാണ് വിമാനം ഇറക്കിയത്.

സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. വിമാനത്തിലെ യാത്രക്കാരെയും ലെഗേജും പരിശോധിക്കും. വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു. വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ഫോണ്‍ വഴിയാണ് ബോംബ് ഭീഷണി വന്നിരിക്കുന്നത്. ഫോണിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Share this Article

Leave a Comment