മലപ്പുറം: കെഎസ്എഫ്ഇ വളാഞ്ചേരി ബ്രാഞ്ചില്‍ 221 പവന്‍ മുക്കുപണ്ടം പണയം വെച്ച് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തെന്ന ശാഖാ മാനേജരുടെ പരാതിയില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാഖയിലെ ഗോള്‍ഡ് അപ്രൈസര്‍ മലപ്പുറം കൊളത്തൂര്‍ സ്വദേശി രാജനെയാണ് വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
മറ്റ് അഞ്ച് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഏഴ് കോടിയുടെ തട്ടിപ്പെന്നാണ് കണ്ടെത്തല്‍. കെഎസ്എഫ്ഇയിലെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്തിയത്. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. പ്രതികള്‍ സമാനമായ രീതിയില്‍ പല തവണ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.