സംസ്ഥാനത്തെ പി.ജി ഡോക്ടർമാർ ഇന്ന് പണിമുടക്കും. മെഡിക്കൽ, ഡെന്റൽ പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും ഇന്ന് നടക്കുന്ന പണിമുടക്കിൻ്റെ ഭാഗമാകും. 24 മണിക്കൂർ ആണ് പണിമുടക്ക്. അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ളവ ബഹിഷ്കരിച്ചാണ് സമരം. രാവിലെ 8മണി മുതൽ നാളെ രാവിലെ 8 മണി വരെ ആണ് സമരം. ഡോക്ടന്മാരുടെ സമരം ആശുപത്രികളിലെ ഒപി, ഐപി എന്നിവയെ ബാധിക്കും.
സ്റ്റൈപ്പൻഡ് വർധന, നിർബന്ധിത ബോണ്ട് അവസാനിപ്പിക്കുക, സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആശുപത്രി പ്രവർത്തനത്തെ കൂടുതൽ ബാധിക്കാതിരിക്കാൻ സീനിയർ റസിഡന്റ് ഡോക്ടർമാരെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.