Newsperseconds.com

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഗണേഷ് കുമാറിനെതിരായ പരാതിയില്‍ നടപടിക്ക് ഡിജിപിയുടെ നിര്‍ദ്ദേശം

Untitled 1

തിരുവനന്തപുരം: സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മന്ത്രി ഗണേഷ് കുമാറിനെതിരായ പരാമര്‍ശം സംബന്ധിച്ച് കേസെടുക്കണമെന്ന പരാതിയില്‍ ആവശ്യമായ നടപടിക്ക് നിര്‍ദേശം നല്‍കി ഡി.ജി.പി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി നല്‍കിയ പരാതിയിലാണ് നടപടി. 136ാം പേജില്‍ മന്ത്രിയെ കുറിച്ച് പരാമര്‍ശം
ഉണ്ടെന്നും അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം.

ആത്മ’ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ മന്ത്രിയെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് അബിന്‍ വര്‍ക്കി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ആവശ്യമായ നടപടിക്ക് ഡി.ജി.പി ശിപാര്‍ശ നല്‍കിയിരിക്കുന്നത്.

അതേസമയം, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വകുപ്പും സര്‍ക്കാരും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇതില്‍ ഗതാഗത മന്ത്രിയ്ക്ക് കാര്യമില്ലെന്നുമായിരുന്നു ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. റിപ്പോര്‍ട്ട് പുറത്തു വന്നു നല്ലതാണ്. അവസരങ്ങള്‍ ലഭിക്കുന്നതിന് വിട്ടുവീഴ്ച ചെയ്യണമെന്നൊക്കെ പണ്ടേ കേള്‍ക്കുന്നതാണ്. എന്നോട് ആരും പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ അന്നേരം പ്രതികരിക്കും. നമ്മള്‍ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഊഹിക്കുന്നതെന്നും ഗണേഷ് പ്രതികരിച്ചു.

Share this Article

Leave a Comment