Newsperseconds.com

പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്ത ആര്യാടൻ ഷൗക്കത്തിന്റെ ഒപ്പമുള്ളവരുടെ വിശദീകരണം അച്ചടക്ക സമിതി ഇന്ന് കേൾക്കും

Untitled design (3)

പാർട്ടി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്ത ആര്യാടൻ ഷൗക്കത്തിന്റെ ഒപ്പമുള്ളവരുടെ വിശദീകരണം കോൺ​ഗ്രസ് അച്ചടക്ക സമിതി ഇന്ന് കേൾക്കും.11 മണിയോടെ അച്ചടക്കസമിതിക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം. മലപ്പുറം ഡിസിസി പ്രസിഡന്റ് ഉൾപ്പടെ ഉള്ള നേതാക്കൾ ഈ മാസം പതിമൂന്നിന് ഹാജരാകും.

മലപ്പുറത്തെ കോൺഗ്രസിൽ വിഭാഗീയത രൂക്ഷമായതിനെ തുടർന്നാണ് കെപിസിസി അച്ചടക്ക സമിതിക്ക് മുന്നിൽ ആര്യാടൻ ഷൗക്കത്ത് എത്തിയത്. ഷൗക്കത്തിന്റെ നിർദേശപ്രകാരം മുൻ എംപി സി ഹരിദാസ് ,യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി തുടങ്ങിയ 16 പേരുടെ മൊഴി അച്ചടക്ക സമിതി എടുക്കുന്നത്. ഡിസിസി പ്രസിഡന്റും എപി അനിൽകുമാർ എംഎൽഎയും ചേർന്നാണ് വിഭാഗീയ പ്രവർത്തനം നടത്തിയത് എന്നും അതിന്റെ തെളിവുകൾ ഹാജരാക്കും എന്നുമാണ് ഇവർ പറയുന്നു. ഡിസിസി പ്രസിണ്ടന്റിനോടും അനിൽ കുമാറിനോട് ഇന്ന് ഹാജരാകാൻ അച്ചടക്ക സമിതി നിർദേശിച്ചിരുന്നെങ്കിലും ഇവർ കൂടുതൽ സമയം ചോദിച്ചു.

നിലവിലെ തീരുമാനം അനുസരിച്ച്പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള ആര്യാടൻ ഷൗക്കത്തിനുള്ള വിലക്ക് ഈ മാസം 13 ന് തീരും

അതേസമയം, ഷൗക്കത്തിനെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്നെന്നും താക്കീതിൽ കാര്യങ്ങൾ പറഞ്ഞു തീ‍ർക്കുമെന്നുമാണ് പ്രതീക്ഷ.

Share this Article

Leave a Comment