കോട്ടയം: സ്വര്‍ണം പൂജിക്കാമെന്ന പേരില്‍ വീട്ടമ്മയെ കബളിപ്പിച്ച് 12 പവന്‍ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. പാലാ സ്വദേശി ഷാജിത ഷെരീഫാണ് അറസ്റ്റിലായത്.
പുതുപ്പള്ളി ഇരവിനെല്ലൂര്‍ സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ചാണ് യുവതികള്‍ സ്വര്‍ണം തട്ടിയത്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. ഷാജിതയുടെ കൂട്ടുപ്രതിയെയും പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.