ആദിലീല ഫൗണ്ടേഷന്റെ കീഴിലുള്ള ഗുരുബ്രഹ്മ അവാര്‍ഡിന് അര്‍ഹത നേടി കെപിഇഎസ് എച്ച്എസ്എസ് കയക്കൊടി സ്കൂളിലെ പ്രിന്‍സിപ്പള്‍ ഇ. കെ ജന്നത്ത്. 2024 സെപ്തംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ജന്നത്തിനെ അവാര്‍ഡ് നല്കി ആദരിക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ വൈസ്പ്രസിഡന്റ് നുസ്റത്ത് ജഹാന്റെ സഹോദരി കൂടിയാണ് ജന്നത്ത്. അദ്ധ്യാപനം ഒരു തൊഴില്‍ മാത്രമല്ല, വഴികാട്ടിയും ബോധവല്‍ക്കരണവും ഒരു ദൈവിക ഉത്തരവാദിത്തവുമാണ്. വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ നേട്ടം പ്രോത്സാഹിപ്പിക്കുന്നതിനും ജന്നത്ത് നല്കിയ സംഭാവനകള്‍ വലുതാണ്. അധ്യാപക ഉത്തരവാദിത്തത്തിന്റെ എല്ലാ അര്‍ത്ഥവും മനസ്സിലാക്കി കൊണ്ട് പ്രിന്‍സിപ്പള്‍ പദവി ജന്നത്ത് ദിനംപ്രതി ഭംഗിയാക്കുകയാണ്. ഇപ്പോള്‍ ഗുരുബ്രഹ്മ പുരസ്കാരവും ജന്നത്തിനെ തേടിയെത്തിയിരിക്കുകയാണ്.
വ്യത്യസ്തതയാര്‍ന്ന പഠന രീതിയിലൂടെ കുട്ടികളുമായി സമഗ്രമായൊരു സമീപനത്തിലേക്ക് നീങ്ങാന്‍ ജന്നത്തിന് സാധിച്ചിട്ടുണ്ട്. കയക്കൊടി എച്ച്എസ്എസ്ലെ കുട്ടികളുടെ പ്രിയപ്പെട്ട പ്രിന്‍സിപ്പല്‍ ആണ് ജന്നത്ത്. വിദ്യാഭ്യാസ മികവിനുള്ള അടിത്തറ കെട്ടിപ്പടുക്കുന്നതിനായുള്ള പുതിയ തിരക്കുകളിലേക്ക് ജന്നത്ത് നീങ്ങുകയാണ്. ഗുണനിലവാരമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും നല്ല പഠന അന്തരീക്ഷം വളര്‍ത്തുന്നതിനും വ്യക്തിഗത വിദ്യാര്‍ത്ഥി ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനും ജന്നത്ത് എന്നും കുട്ടികള്‍ക്കൊപ്പമുണ്ട്. വിദ്യാര്‍ത്ഥികളെ അക്കാദമിക് അറിവ് മാത്രമല്ല, അത്യാവശ്യമായ ജീവിത നൈപുണ്യവും ഉള്ള മികച്ച വ്യക്തികളാക്കി മാറ്റുവാന്‍ ജന്നത്ത് ശ്രമിക്കുകയാണ്.