തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കു പരിഗണിച്ചു കൊച്ചുവേളി മംഗളൂരു സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് സെപ്റ്റംബര്‍ 28 വരെ നീട്ടി. വ്യാഴം, ശനി ദിവസങ്ങളില്‍ (06041) രാത്രി 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 8 മണിക്ക് കൊച്ചുവേളിയിലെത്തും.
തിരിച്ച് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ (06042) വൈകിട്ട് 6.40നു കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ 7 മണിക്ക് മംഗളൂരുവിലെത്തും. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്.