Newsperseconds.com

സഹകരണ സൊസൈറ്റിയില്‍ നിന്നും 10 കോടിയിലധികം രൂപ തട്ടിയെടുത്തു; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

Untitled 1

തിരുവനന്തപുരം: സഹകരണ സൊസൈറ്റിയില്‍ നിന്നും 10 കോടിയിലധികം രൂപ തട്ടിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ്. 85 നിക്ഷേപകരാണ് ഇത് വരെ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. ബിജെപിയുടെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തകരപ്പറമ്പ് ശാഖയിലാണ് സംഭവം. 11 ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മൂന്ന് പേരുടെ പരാതിയിലാണ് ഇന്നലെ രാത്രി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സൊസൈറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസെടുത്തത്. ബിജെപി നേതാവ് എം എസ് കുമാര്‍ സംഘത്തിന്റെ മുന്‍ പ്രസിഡന്റായിരുന്നു. ഇദ്ദേഹത്തിന്റെ പേരിലും കേസെടുത്തിട്ടുണ്ട്. നിലവില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിലാണ് സൊസൈറ്റിയെന്നും ബോര്‍ഡംഗങ്ങള്‍ ഇപ്പോള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. 2004ലാണ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. മണക്കാട്, ശാസ്തമംഗലം, കണ്ണമൂല എന്നിവടങ്ങളിലും ശാഖയുണ്ട്.

Share this Article

Leave a Comment