Newsperseconds.com

മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തം; കൊല്ലത്തെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി

Untitled 1

കൊല്ലം: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി ടെസ് ജോസഫ് രംഗത്തെത്തിയതോടെ പ്രതിഷേധം ശക്തമാകുന്നു. മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസ് ബാരിക്കേഡ് വെച്ച് പ്രതിഷേധം തടഞ്ഞു. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് മുകേഷിന്റെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയും മുകേഷിനെ വീട്ടില്‍ നിന്നും മാറ്റുകയും ചെയ്തിരുന്നു.

മുമ്പ് എക്‌സ് പോസ്റ്റിലൂടെ ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണമുന്നയിച്ചിരുന്നു. മുകേഷ് തന്നെ പലതവണ മുറിയിലേക്ക് വിളിപ്പിച്ചെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റി എന്നും ടെസ് പറഞ്ഞിരുന്നു. ആ സംഭവത്തില്‍ നിന്നും തന്റെ ബോസ് ആണ് രക്ഷിച്ചതെന്നും ടെസ് പറഞ്ഞു. ഇത് നടന്‍ മുകേഷ് തന്നെയാണോ എന്നൊരാള്‍ പോസ്റ്റിന് താഴെ കമന്റിട്ടപ്പോള്‍ മുകേഷിന്റെ ഫോട്ടോ കൂടി പോസ്റ്റ് ചെയ്ത് ടെസ് അതേയെന്നുത്തരം നല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാളം സിനിമയിലെ നിരവധി പ്രമുഖ താരങ്ങള്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് മുകേഷിനെതിരെ വീണ്ടും ആരോപണം ഉയര്‍ന്നത്.

Share this Article

Leave a Comment