Newsperseconds.com

മാനവീയം വീഥിയിലെ നൈറ്റ് ലൈഫിന് വിലക്കേര്‍പ്പെടുത്തി പോലീസ്

Capture

തിരുവനന്തപുരം: കേരളീയം പരിപാടിക്ക് ശേഷം മാനവീയം വീഥിയില്‍ ആളുകളുടെ ഒഴുക്കാണ്. തുടര്‍ച്ചയായുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ഒടുവില്‍ മാനവീയം വീഥിയിലെ നൈറ്റ് ലൈഫിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് പോലീസ്. രാത്രി സമയങ്ങളില്‍ മാനവീയത്തില്‍ പാട്ടും ഡാന്‍സുമായി യുവതീ യുവാക്കള്‍ ആഘോഷമാക്കുമ്പോള്‍ വാദ്യോപകരണങ്ങള്‍ക്കും മറ്റും വിലക്കേര്‍പ്പെടുത്തുകയാണ്.

രാത്രി 12 മണി കഴിഞ്ഞാല്‍ മാനവീയം വീഥി വിട്ട് ആളുകള്‍ പോകണമെന്ന് നിര്‍ദ്ദേശിക്കുമെന്നും പൊലീസ് അറിയിച്ചു. ഒരാള്‍ക്ക് ഉച്ച ഭാഷിണിക്ക് അനുമതി നല്‍കിയാല്‍ മറ്റുള്ളവര്‍ക്ക് ഒരു തടസ്സമായി മാറുന്നു. ഇത് സംഘര്‍ഷത്തിന് കാരണമാകുമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മാനവീയം വീഥിയില്‍ സുരക്ഷ കൂടുതല്‍ ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു.

Share this Article

Leave a Comment