Newsperseconds.com

സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട്; മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായി പെരുമാറിയ കേന്ദ്രമന്ത്രിയെ പിന്തുണച്ച് കാരാട്ട് റസാഖ്

Untitled 1

കോഴിക്കോട്: മുകേഷ് വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായി പെരുമാറിയ സുരേഷ്‌ഗോപിയെ അഭിനന്ദിച്ച് ഇടത് സഹയാത്രികനും മുന്‍ എംഎല്‍എയുമായ കാരാട്ട് റസാഖ്. മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം വ്യക്തി സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നാണ് കാരാട്ട് റസാഖിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാരാട്ട് റസാഖ് പിന്തുണ അറിയിച്ചത്.

ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ഗോപി വീണ്ടും പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളിയത്. തൃശൂരില്‍ രാമനിലയത്തില്‍ വച്ചായിരുന്നു സംഭവം.

കാരാട്ട് റസാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്…

കഴിഞ്ഞ ദിവസം തൃശൂരില്‍ വെച്ച് വഴി തടഞ്ഞ് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സുരേഷ് ഗോപി സ്വീകരിച്ച നിലപാട് പ്രോത്സാഹിപ്പിക്കേണ്ടതല്ലെങ്കിലും എല്ലാത്തിന്റേയും അന്തിമ വിധികര്‍ത്താക്കള്‍ ഞങ്ങളാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ നിലപാട് അംഗീകരിച്ച് നല്‍കാവുന്നതല്ല. മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണ്..

സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട്…

 

Share this Article

Leave a Comment