Newsperseconds.com

മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചു; പരാതി നല്‍കി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

Untitled 1

തൃശൂര്‍: മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചെന്ന പരാതിയുമായി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗതടസം സൃഷ്ടിച്ചെന്നാണ് പരാതി. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ സിസിടിവി ദൃശ്യങ്ങല്‍ പരിശോധിച്ച് പ്രാഥമിക അന്വേഷണം തുടങ്ങി.

അതേസമയം, സംഭവത്തില്‍ കേന്ദ്രം വിവരങ്ങള്‍ തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പൊലീസ് അന്വേഷണം തുടങ്ങി. സുരേഷ് ഗോപിക്ക് സുരക്ഷ കൂട്ടാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മന്ത്രിക്കും, സ്റ്റാഫുകള്‍ക്കും നേരെ കൈയേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് അറിയിച്ച സാഹചര്യത്തിലാണിത്.

Share this Article

Leave a Comment