Newsperseconds.com

മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണം; 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ഒപ്പിട്ട് സംയുക്ത പ്രസ്താവന

Untitled 1

ലൈംഗിക ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. സാറ ജോസഫ്, കെ അജിത, കെആര്‍ മീര, മേഴ്സി അലക്സാണ്ടര്‍, ഡോ രേഖ രാജ്, വിപി സുഹ്റ, ഡോ. സോണിയ ജോര്‍ജ്, വിജി പെണ്‍കൂട്ട്, ഡോ. സിഎസ് ചന്ദ്രിക, ഡോ. കെജി താര, ബിനി തമ്പി, ഡോ. എകെ ജയശ്രീ തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും നിരവധി ആരോപണങ്ങള്‍ നേരിടുന്ന ആളാണ് മുകേഷ് എന്ന് ഇവര്‍ പറയുന്നു. നിലവില്‍ മൂന്ന് സത്രീകള്‍ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അദ്ദേഹം അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് സ്ഥാനം രാജി വെക്കാന്‍ ആവശ്യപ്പെടണമെന്നും സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

Share this Article

Leave a Comment