കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിനെ അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ ഫ്ലാറ്റില്‍ കണ്ടെത്തി. തുടര്‍ന്ന് അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലന്‍ ഷുഹൈബിനെ കണ്ടെത്തിയത്.
നിയമവിദ്യാര്‍ഥിയായിരുന്ന അലന്‍ പന്തീരാങ്കാവ് യുഎപിഎ കേസില്‍ മാവോവാദി ബന്ധം ആരോപിച്ച കേസിലെ പ്രതിയാണ്. ആത്മഹത്യാ ശ്രമമാണെന്നാണ് പോലിസ് നല്‍കുന്ന സൂചന. അലനെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.