തിരുവനന്തപുരം: യുവനടിയുടെ പീഡനപരാതിയില്‍ കോടതിയെ സമീപിച്ച് നടന്‍ സിദ്ദിഖ്. പരാതിയുടെ പകര്‍പ്പും എഫ്‌ഐആറിന്റെ പകര്‍പ്പും തേടിയാണ് കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിയില്‍ ഇതു സംബന്ധിച്ച് അപേക്ഷ സമര്‍പ്പിച്ചു. സിദ്ദിഖിനെതിരായ പരാതിക്കാരിയുടെ രഹസ്യ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുകയാണ്.
അതിനിടെ ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് കുരുക്ക് മുറുകുകയാണ്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ഒരേ സമയം ഇരുവരും ഉണ്ടായിരുന്നതിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. മസ്‌കറ്റ് ഹോട്ടലിലെ രജിസ്റ്ററില്‍ സിദ്ദിഖിന്റെയും നടിയുടേയും പേരുകളുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ഹോട്ടലില്‍ പരിശോധന നടത്തി തെളിവു ശേഖരിച്ചത്.