Newsperseconds.com

വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്; കനത്ത പോലീസ് സുരക്ഷയില്‍ യാത്ര; ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച; ധാര്‍മ്മികത മുന്‍നിര്‍ത്തി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ബിനോയ് വിശ്വം

Untitled 1

തിരുവനന്തപുരം: കനത്ത പോലീസ് സുരക്ഷയില്‍ എംഎല്‍എ മുകേഷ്. വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കിയ കാറിലാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുകേഷ് പുറപ്പെട്ടത്. ലൈംഗികാരോപണത്തില്‍ മുകേഷ് രാജി വെക്കണമെന്ന പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പോലീസ് കനത്ത സുരക്ഷ ഒരുക്കിയത്. പോകുന്നവഴികളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൂടിയാവാം ബോര്‍ഡ് നീക്കിയതെന്ന് സൂചനയുണ്ട്.

മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കുന്നതിനെ സംബന്ധിച്ച് നിര്‍ണ്ണായക ദിനമാണിന്ന്. മുകേഷ് നിയമസഭാംഗത്വം രാജിവെയ്ക്കണമെന്ന സിപിഐയുടെ ആവശ്യം ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. മുകേഷ് എംഎല്‍എ സ്ഥാനം രാജി വയ്ക്കേണ്ടന്നാണ് സിപിഐഎമ്മിന്റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ മുകേഷ് രാജി വെയ്ക്കണമെന്ന ആവശ്യം മുന്നണിയില്‍ തര്‍ക്ക വിഷയമായ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യാതെ പോകാനാകില്ല.

ധാര്‍മ്മികത മുന്‍നിര്‍ത്തി മുകേഷ് രാജിവെക്കണമെന്ന സിപിഐ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. സമാന കേസുകളില്‍ പ്രതികളായ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഐഎംമ്മിന്റെ നിലപാട്. അനാവശ്യമായ ഒരു കീഴ്‌വഴക്കം ഉണ്ടാക്കി വഴങ്ങേണ്ടതില്ലെന്നാണ് ഇന്നലെ ചേര്‍ന്ന അവൈലബിള്‍ സെക്രട്ടറിയേറ്റും വിലയിരുത്തിയത്.

Share this Article

Leave a Comment