തിരുവനന്തപുരം: ലൈംഗികാരോപണ കേസ് നേരിടുന്ന എംഎല്‍എ മുകേഷ് രാജിവെക്കണമെന്ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മുകേഷ് വിഷയത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ബൃന്ദ കാരാട്ട് അറിയിച്ചത്. വെബ്‌സൈറ്റിലെഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിക്കുന്നതിനിടെയാണ് സി.പി.എം നേതൃത്വത്തിനെതിരെയും ബൃന്ദ കാരാട്ട് രംഗത്തെത്തിയത്. മുകേഷുമായി ബന്ധപ്പെട്ട വിവാദത്തില്‍ ‘അവര്‍ ചെയ്തതു കൊണ്ട് ഞങ്ങളും ചെയ്തുവെന്ന പ്രയോജനരഹിതമായ വാദത്തില്‍ പിടിച്ച് തൂങ്ങരുതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുമ്പ് തങ്ങള്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ രാജി വെച്ചില്ല എന്നത് രാജി വെക്കാതിരിക്കാനുള്ള ന്യായമാവരുതെന്നും കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തില്‍ മുകേഷ് രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു. അതേ സമയം ബലാത്സംഗ കേസില്‍ പ്രതിയായ എംഎല്‍എ മുകേഷ് രാജിവെക്കണമെന്നാണ് സിപിഐ ദേശീയ നേതാവ് ആനി രാജയുടെ നിലപാട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമാനമായ കേസുണ്ടായപ്പോള്‍ രാജിവെച്ചിട്ടില്ലെന്നും അതിനാല്‍ തങ്ങളും രാജിവെക്കില്ലെന്നുമുളള നിലപാട് ശരിയല്ല. കുറ്റകൃത്യത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാനാവില്ല. ബലാത്സംഗ കേസിലെ പ്രതിയെ കുറിച്ചുളള ചോദ്യത്തിനുളള മറുപടിയും പരിഹാരവും അതല്ലെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.