Newsperseconds.com

നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് വന്‍ അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Untitled 1

കോഴിക്കോട്: നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് വന്‍ അപകടം. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. നാദാപുരം ഗവ. ആശുപത്രിക്കു സമീപമാണ് അപകടമുണ്ടായത്. കൈവേലിയില്‍ നിന്ന് ഗുരുവായൂരേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസിയും വടകരയില്‍നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ രണ്ടു ബസുകളുടെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. സീറ്റില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this Article

Leave a Comment