Newsperseconds.com

കുട്ടി ആക്‌സിലറേറ്ററില്‍ പിടിച്ചു തിരിച്ചു; ഹരിപ്പാട് നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി

Untitled 1

ആലപ്പുഴ ഹരിപ്പാട് നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ കടയിലേക്ക് ഇടിച്ചുകയറി. ഹരിപ്പാട് ടൗണ്‍ ജുമാ മസ്ജിദിനു സമീപമുള്ള ടെക്സ്റ്റയില്‍സിന് ഉള്ളിലേക്കാണ് സ്‌കൂട്ടര്‍ ഇടിച്ച് കയറിയത്. ഇന്നലെ ഉച്ചയോടെ നടന്ന അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങല്‍ പുറത്തുവന്നിട്ടുണ്ട്. ജീവനക്കാരും സാധനം വാങ്ങാനെത്തിയവരും ഉള്‍പ്പടെ നിരവധിപേര്‍ അപകടസമയം കടയ്ക്കുള്ളില്‍ ഉണ്ടായിരുന്നു. എങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.

ഇരുചക്രവാഹനത്തില്‍ യുവാവും ഭാര്യയും കുഞ്ഞുമാണ് ഷോപ്പിലെത്തിയത്. മകളെ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ ഇരുത്തിയാണ് യുവതി തുണിത്തരങ്ങള്‍ നോക്കാന്‍ ഷോപ്പിലേക്ക് കയറിയത്. ഇതിനിടെ മകള്‍ സ്‌കൂട്ടറിന്റെ ആക്‌സിലറേറ്ററില്‍ പിടിച്ച് തിരിച്ചു. പെടുന്നനെ അമിതവേഗത്തില്‍ മുന്നോട്ടുനീങ്ങിയ സ്‌കൂട്ടര്‍ കടയിലേക്ക് കയറുകയായിരുന്ന ഭാര്യയെയും ഇടിച്ചിട്ടുകൊണ്ട് കടയ്ക്കുള്ളിലേക്ക് പാഞ്ഞുകയറി. ഓണത്തിനായി കൊണ്ടുവെച്ച തുണിക്കെട്ടുകളില്‍ തട്ടി സ്‌കൂട്ടര്‍ മറിഞ്ഞതിനാലാണ് വലിയ അപകടം സംഭവിക്കാതിരുന്നത്. യുവതിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടര്‍ പാഞ്ഞുവരുന്നത് കണ്ട് ചിലര്‍ ഉച്ചത്തില്‍ നിലവിളിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Share this Article

Leave a Comment