Newsperseconds.com

സിപിഐഎം 24-ാം പാര്‍ടി കോണ്‍ഗ്രസ്; ജില്ലയിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നാളെ തുടങ്ങും

Untitled 1

കണ്ണൂര്‍: സിപിഐ എം 24-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്തംബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 4394 ബ്രാഞ്ച് സമ്മേളനങ്ങളും സെപ്തംബര്‍ 30നകം പൂര്‍ത്തീകരിക്കും. 23-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ നടപ്പാക്കിയതിലെ അനുഭവങ്ങളും കഴിഞ്ഞ സമ്മേളനം മുതല്‍ നടത്തിയ പ്രവര്‍ത്തനങ്ങളും വിമര്‍ശന, സ്വയംവിമര്‍ശനാടിസ്ഥാനത്തില്‍ പരിശോധിച്ച് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയാണ് ലക്ഷ്യം.

ബ്രാഞ്ച് സമ്മേളനങ്ങളോടനുബന്ധിച്ച് വിപുലമായ അനുഭാവി യോഗങ്ങള്‍ സംഘടിപ്പിക്കും. പൊതുയിടങ്ങളും പാര്‍ടിയുടെ എല്ലാ ഓഫീസുകളും ക്ലബ്ബുകളും വായനശാലകളും ശുചീകരിക്കും. മാലിന്യമുക്ത ക്യാമ്പയിനിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ശുചിത്വ കേരളം പദ്ധതിയുമായി സഹകരിക്കും. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി മുതല്‍ നവംബര്‍ 25 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനംവരെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പാര്‍ടി പ്രവര്‍ത്തകര്‍ വ്യാപൃതരാകുമെന്നും എം വി ജയരാജന്‍ പറഞ്ഞു.

 

Share this Article

Leave a Comment