Newsperseconds.com

വയനാട് പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസ്; കെ കെ എബ്രഹാമിനെ ഇഡി അറസ്റ്റ് ചെയ്തു

Untitled design (6)

വയനാട് പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസിൽ മുൻ‌ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ കെ എബ്രഹാമിനെ ഇഡി അറസ്റ്റ് ചെയ്തു. കോഴിക്കോട് ഇഡി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. ബാങ്ക് വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ എബ്രഹാമിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ കെ എബ്രഹാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് തിരികെ ഇഡി ഓഫീസിൽ എത്തിയ ശേഷമായിരുന്നു അറസ്റ്റ്. കഴിഞ്ഞമാസം കെകെ എബ്രഹാമിൻ്റെ വിശ്വസ്തൻ സജീവൻ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കള്ളപ്പണം വെളുപ്പിക്കാനും വായ്പ തട്ടിപ്പ് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നതായും ഇഡി കണ്ടെത്തിയിരുന്നു.

എബ്രഹാമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് രേഖകൾ കണ്ടെത്തിയിരുന്നു. വായ്പ്പാതട്ടിപ്പിനെ തുടർന്ന്
പുൽപ്പള്ളി ബാങ്കിൽ നിന്ന് ലോണെടുത്ത കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. 80,000 രൂപ ലോണെടുത്തിരുന്ന ക‍ർഷകൻ 40 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് നോട്ടീസ് നൽകിയിരുന്നു. ഇതോടെ കർഷകൻ ആത്മഹത്യ ചെയ്യുകയായിരുന്നു. കെ കെ എബ്രഹാം ഉൾപ്പെടെ നാല് പോരുടെ വിവരങ്ങൾ ആത്മഹത്യക്കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്കിൻ്റെ തട്ടിപ്പ് പുറത്തുവരുന്നത്.

ഏകദേശം എട്ടു കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് ഇഡി കണ്ടെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. കേസിൽ 10 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.

Share this Article

Leave a Comment