തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ നടനും താരസംഘടന ‘എഎംഎംഎ’യുടെ മുന്‍ പ്രസിഡന്റുമായ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് വെച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കെസിഎല്‍ ലോഞ്ചിംഗിനായി എത്തുന്ന താരം ഉച്ചയ്ക്ക് 12 മണിയോടെ ഹോട്ടല്‍ ഹയാത്തിലെത്തും. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഈ വിവരം അറിയിച്ചത്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതോടെ അമ്മയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതെ രാജിവെച്ച് പോയതില്‍ വന്‍വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. കൂട്ടരാജിക്ക് ശേഷവും നിലപാട് അറിയിക്കാതെ ഒളിച്ചോടി എന്ന രീതിയില്‍ മോഹന്‍ലാല്‍ വലിയ വിമര്‍ശനം നേരിടുന്നതിനിടെയാണ് ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.