Newsperseconds.com

മുകേഷ് രാജി വെക്കുമോ? സിപിഎം സംസ്ഥാന സമിതി ഇന്ന് യോഗം ചേരും

Untitled 1

തിരുവനന്തപുരം: പീഡനക്കേസില്‍പെട്ട എംഎല്‍എ മുകേഷിന്റെ രാജി ആവശ്യം ശക്തമാകുന്നതിനിടെ സിപിഎം സംസ്ഥാന സമിതി ഇന്ന് യോഗം ചേരും. വിഷയം ഇന്ന് സമിതി ചര്‍ച്ച ചെയ്യും. മുകേഷിന് പറയാനുള്ളതും കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായവും കൂടി പരിഗണിച്ച ശേഷമായിരിക്കും സമിതി അന്തിമ തീരുമാനം എടുക്കുക.

യോഗത്തിന്റെ അജണ്ടയില്‍ ഇക്കാര്യം ഉള്‍പ്പെട്ടിട്ടില്ല. സംഘടനാ കാര്യങ്ങളാണ് സമിതിയില്‍ ഇന്ന് പ്രധാന ചര്‍ച്ച. പൊതു രാഷ്ട്രീയ സ്ഥിതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി മുകേഷ് വിഷയവും ചര്‍ച്ചയാകും. അതിനിടെ ഇന്നലെ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ മുകേഷിനെതിരെയായ കേസ് ചര്‍ച്ചയായില്ല.

സിപിഎം രാജി ആവശ്യം അംഗീകരിച്ചേക്കില്ല. തനിക്ക് നേരിട്ട ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുകേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോപണം ഉന്നയിച്ച നടിയുടെ വാട്‌സ്ആപ്പ് ചാറ്റ് സഹിതം മുഖ്യമന്ത്രിയെ കാണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Share this Article

Leave a Comment